ഡൽഹി: ജയിലിൽ കഴിയുന്ന ആം ആദ്മി മന്ത്രി സത്യേന്ദർ ജെയിൻ ആഢംബര ജീവിതം നയിക്കുന്ന വീഡിയോ പുറത്തുവിട്ട ബിജെപിക്കെതിരെ പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സത്യേന്ദർ ജെയിനെതിരായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ നടത്തിയ പരാമർശത്തിലാണ് പ്രതികരണം. ബിജെപി ഒരു വീഡിയോ നിർമ്മാണ കമ്പനിയായി മാറിയെന്ന് കെജ്രിവാൾ പരിഹസിച്ചു.
വീഡിയോ നിർമ്മാണ കമ്പനിയാണോ അതോ കുട്ടികളുടെ ഭാവിക്കായി പ്രവർത്തിക്കുന്ന പാർട്ടിയാണോ വേണ്ടതെന്ന് ആളുകൾ തീരുമാനിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ‘ഭാരതീയ ജനതാ പാർട്ടി ഒരു വീഡിയോ നിർമ്മാണ കമ്പനിയായി മാറിയിരിക്കുന്നു. എല്ലാ വാർഡുകളിലും വീഡിയോ ഷോപ്പ് തുറക്കുമെന്ന് ഡൽഹിയിൽ ബിജെപി ഉറപ്പ് നൽകിയിട്ടുണ്ട്. വീഡിയോ നിർമ്മാണ കമ്പനിയാണോ അതോ കുട്ടികളുടെ ഭാവിക്കായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണോ വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കും’ കെജ്രിവാൾ പറഞ്ഞു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ വൈദികരെ പ്രതി ചേര്‍ത്തതില്‍ രോഷം പൂണ്ട് ലത്തീന്‍ അതിരൂപത
ജയിലിൽ കഴിയുന്ന ആം ആദ്മി മന്ത്രി സത്യേന്ദർ ജെയിനിന്റെ സെല്ലിൽ ഹൗസ് കീപ്പിംഗ് സേവനങ്ങൾ നടക്കുന്നതിന്റെ വീഡിയോ ബിജെപി ഞായറാഴ്ച രാവിലെ പുറത്തു വിട്ടിരുന്നു. ‘ഇക്കാലത്ത് ബലാത്സംഗികൾ തെറാപ്പിസ്റ്റുകളായി മാറിയിരിക്കുന്നുവെന്നും തിഹാർ ജയിൽ ഒരു മസാജ് സെന്ററായി മാറിയിരിക്കുന്നുവെന്നും വിഡിയോയെക്കുറിച്ച് പ്രതികരിച്ച ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞിരുന്നു.
Post Your Comments