തിരുവനന്തപുരം: നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണെന്ന് നിങ്ങൾക്ക് അറിയാമോ. റോഡുകളിൽ അടയാളപ്പെടുത്തുന്ന സിഗ് സാഗ് ലൈനുകൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കേരളാ പോലീസ് നൽകുന്ന നിർദ്ദേശം. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നതെന്നും പോലീസ് പറഞ്ഞു.
Read Also: ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രീമെൻസ്ട്രൽ സിൻഡ്രോം ഒഴിവാക്കാം
തിരക്കേറിയ കവലകളിലും പ്രധാനമായും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദ്ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.
Post Your Comments