Life StyleHealth & Fitness

സന്ധിവേദന തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിയെ ബാധിക്കുന്ന നീര്‍ക്കെട്ടിനെയാണ് ആര്‍ത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാല്‍ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോള്‍ വേണമെങ്കിലും ഈ രോഗം ബാധിക്കാം.

Read Also: ഈ ചെടി ഒരിക്കലും രാത്രി പുറത്ത് വെക്കരുത്: ഇതിൽ നിന്ന് ലഭിക്കുന്നത് അമൂല്യമായത്

‘സന്ധിവാതം ബാധിച്ചവര്‍ക്ക് ശൈത്യകാലം ബുദ്ധിമുട്ടാക്കുന്ന വിവിധ ഘടകങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. സന്ധികളില്‍ കാണുന്ന ചെറിയ മുഴകളാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമെന്ന് പറയുന്നത്.

മുപ്പതുകളിലും നാല്‍പതുകളിലും പുരുഷന്‍മാരിലും, നാല്‍പതുകള്‍ക്കു ശേഷം സ്ത്രീകളിലുമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം കൂടുതലായി കാണപ്പെടുന്നത്. ഇതിനെ രണ്ടായി തിരിക്കാം, പ്രൈമറി ഓസ്റ്റിയോ ആര്‍ത്രൈറ്റിസും, സെക്കണ്ടറി ഓസ്റ്റിയോ ആര്‍ത്രൈറ്റിസും.ആരോഗ്യകരമായ ജീവിതശൈലി ജീവിതത്തിന്റെ ഏത് ഘട്ടത്തിലും വളരെ നിര്‍ണായകമാണ്. നിങ്ങളുടെ ശരീരത്തെ പരിപാലിക്കാന്‍ നേരത്തെ തുടങ്ങേണ്ടത് പ്രധാനമാണ്.

സന്ധിവാതമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം.
കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ടു നിവര്‍ന്നു കിടക്കുക.
ഇടയ്ക്കിടെ ലളിതമായ സ്‌ട്രെച്ചിങ് വ്യായാമം ചെയ്യുക.
ഇന്ത്യന്‍ ടോയ്ലറ്റിനു പകരം യൂറോപ്യന്‍ ടോയ്‌ലറ്റ് ഉപയോഗിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button