MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

മാധ്യമ ശ്രദ്ധ ലഭിക്കാൻ മകളെ വാർത്തകളിലേക്ക് വലിച്ചിഴക്കരുത്, അവളുടെ സന്തോഷമാണ് മുഖ്യം: അമൃത സുരേഷ്

കൊച്ചി: പുതിയ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുൻപിൽ ബാല നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. മകൾ നന്നായി ജീവിക്കണമെന്നും അച്ഛനെന്ന നിലയിലെ ആഗ്രഹമാണ് അതെന്നും ബാല പറഞ്ഞു.

ബാലയുടെ വാക്കുകൾ ഇങ്ങനെ;

‘ഞാനും മനുഷ്യനല്ലേ? എന്റെ മകളെ കാണണമെന്ന് ആഗ്രഹമുണ്ടാവില്ലേ? ഇത്രയും വർഷം എന്നെ പറ്റിച്ചു. ഇപ്പോഴെങ്കിലും തിരിച്ചറിയണം. ഒരാൾ എങ്കിലും എന്നെ തിരിച്ചറിഞ്ഞാൽ എന്റെ വേദന മനസിലാകും. അത് എന്റെ തെറ്റല്ലല്ലോ. എന്റെ മകളെ സ്വീകരിക്കുന്നത് ഞാനും എലിസബത്തും ചേർന്നെടുത്ത തീരുമാനമാണ്. അവളുടെ ഹൃദയവിശാലതയാണത്.

താൻ 100 ശതമാനവും ചതിക്കപ്പെട്ടു. അതിൽ സംശയമുണ്ടോ? മകൾ അവിടെ ജീവിക്കുന്നതിനാൽ ഞാനൊന്നും പറയുന്നില്ല. മകളെക്കുറിച്ചുള്ള വിഷയത്തിൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല. എറണാകുളത്ത് ഏറ്റവും വലിയ തെറ്റ് നടക്കുന്നു. പോലീസിന് പരാതി നൽകി’.

രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വർണ്ണം : നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

ഇതിന് പിന്നാലെ, അമൃതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മകളുമായി ബന്ധപ്പെട്ട് മറ്റൊരു ചോദ്യം ഉയർന്നത്. മകൾ പപ്പുവിനെ എന്തുകൊണ്ട് അച്ഛന്റെ അടുത്തേക്ക് വിടുന്നില്ല എന്നൊരാൾ ചോദിച്ച ചോദ്യത്തിനുള്ള മറുപടി നൽകിയത് അമൃതയുടെ അനുജത്തി അഭിരാമിയാണ്.’പാപ്പുവിനോട് ചോദിച്ചു. അവൾക്കു താത്പര്യമില്ല. ഇക്കാര്യം അവൾ അച്ഛനോട് ഫോണിലൂടെ പറഞ്ഞു’ എന്ന് അഭിരാമി വ്യക്തമാക്കി. തുടർന്ന് അമൃതയും പ്രതികരണവുമായി രംഗത്ത് വന്നു.

‘ഈ വിഷയത്തെക്കുറിച്ച് ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് താൻ അനുസരിക്കുകയാണ്. മകൾ സന്തോഷത്തോടെയിരിക്കണം , അവളെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കരുത്. മാധ്യമ ശ്രദ്ധ ലഭിക്കാൻ മകളെ വാർത്തകളിൽ വലിച്ചിഴക്കരുത് മകൾ വിദ്യാർത്ഥിയാണ്, പഠിക്കാനുണ്ട്, അവളുടെ സന്തോഷമാണ് മുഖ്യം,’ അമൃത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button