കൂറ്റനാട്: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദിച്ച പരാതിയില്‍ പ്രതി പൊലീസ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അലിയെ (57) തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പത്തില്കുണ്ട് വീട്ടില്‍ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസിനാണ് (14) മർദനമേറ്റത്.
Read Also : കോണ്‍ഗ്രസിലെ വിവാദങ്ങള്‍ ഞാന്‍ ഉണ്ടാക്കിയതല്ല, പ്രശ്നങ്ങളില്‍ ആരോടും അമര്‍ഷമില്ല: ഡോ.ശശി തരൂര്‍ എംപി
തൃത്താല മേഴത്തൂരില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവദിവസം രാവിലെ വിദ്യാർത്ഥി ഓടിച്ച സൈക്കിള്‍ ദേഹത്ത് തട്ടി അലി നിലത്തുവീണു. ഇതോടെ അസഭ്യം പറഞ്ഞ് കുട്ടിയുടെ തലക്ക് അടിക്കുകയായിരുന്നു.
Read Also : മികച്ച കളിക്കാരുടെ കുറവ്, ഖത്തർ ലോകകപ്പിൽ ഞങ്ങൾ ജയിക്കാൻ ഒരു സാധ്യതയും കാണുന്നില്ല: ഡി ബ്രൂയ്ൻ
മർദ്ദനമേറ്റ ഫാരിസിന് ശാരീരിക അസ്വസ്ഥത അനുവഭവപ്പെട്ടു. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയാണെന്ന് അറിഞ്ഞുകൊണ്ടും അയല്‍വാസി കൂടിയായ അലി മർദ്ദിച്ചുവെന്ന് രക്ഷിതാക്കള്‍ പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments