ഈരാറ്റുപേട്ട: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആനോൺ സിബി (19) ആണ് പിടിയിലായത്. ഈരാറ്റുപേട്ട എക്സൈസ് ആണ് യുവാവിനെ പിടികൂടിയത്. ഇയാളിൽനിന്ന് ആറുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ആവശ്യക്കാരെ മൊബൈൽ ഫോൺ വഴിയാണ് കണ്ടെത്തിയിരുന്നത്. ഒരു ഗ്രാം ലഹരി മരുന്നിന് 3,500 രൂപയാണ് വില. രഹസ്യവിവരത്തെത്തുടർന്നാണ് പ്രതിയെ എക്സൈസ് പിടികൂടിയത്.
ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments