ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും.
വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പിരീഡ്സ് ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അതല്ലെങ്കിൽ തുളസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
കാഴ്ചശക്തി വർദ്ധിപ്പിക്കാൻ മാത്രമല്ല ക്യാരറ്റ്, ആർത്തവ വേദന ലഘൂകരിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ആർത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാൻ ഗൈനക്കോളജിസ്റ്റുകൾ പോലും നിർദ്ദേശിക്കാറുണ്ട്.
ആർത്തവ സമയത്തുണ്ടാകുന്ന വേദനയും മറ്റ് അസ്വസ്ഥതകളും മാറ്റാൻ നല്ല ചൂട് പാലിൽ അല്പം നെയ്യ് ചേർത്ത് കഴിക്കുക. അതല്ലെങ്കിൽ, രാവിലെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും വേദന കുറയ്ക്കാൻ ഉത്തമമാണ്. വേദനയ്ക്ക് താത്കാലിക ശമനം കിട്ടാൻ ഉലുവ വെള്ളം ഉത്തമമാണ്. ഒരു പിടി ഉലുവ എടുത്ത് മൂന്ന് ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. നന്നായി തിളപ്പിച്ച് ശേഷം തണുപ്പിച്ച് കുടിപ്പിക്കുക.
Read Also:- സംസ്ഥാനത്ത് അഞ്ചാംപനി വ്യാപനം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്
ജിഞ്ചർ ടീ കഴിക്കുന്നത് ആർത്തവ വേദനയും ആർത്തവ വേദനയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇഞ്ചി ചായയിൽ തേൻ ചേർത്ത് കുടിക്കുന്നത് വയറുവേദന കുറയ്ക്കാൻ സഹായിക്കും.
Post Your Comments