Latest NewsKeralaNews

ഓരോ പൗരനും ഭരണഘടന നിർബന്ധമായും അറിഞ്ഞിരിക്കണം: സ്പീക്കർ

തിരുവനന്തപുരം: ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാമ്പ്‌സ്) ഭരണഘടനാ സാക്ഷരത എന്ന പ്രവർത്തനം സജീവമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ജനങ്ങൾക്ക് വിവിധ തലങ്ങളിൽ ഭരണഘടനാ സാക്ഷരത നൽകുവാൻ കെ-ലാമ്പ്‌സും കുടുംബശ്രീയും തീരുമാനിച്ചിട്ടുണ്ട്. ഭരണഘടന തകർക്കാനും അതിന്റെ അന്തസത്ത ഇല്ലാതാക്കാനും വളരെയധികം ശ്രമങ്ങൾ ഇന്ത്യയിൽ നടന്നുവരുന്ന സാഹചര്യത്തിലാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ ദിനത്തിൽ കേരള നിയമസഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ഭരണഘടനാ മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: 2000 പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സിൽ പരിശീലനം നൽകും: പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 8 ന്

വളരെയേറെ ചർച്ചകൾക്കും വിയോജിപ്പുകൾക്കും ശേഷം രൂപപ്പെട്ടതാണ് ശക്തമായ ഇന്ത്യൻ ഭരണഘടന. ഭൂരിപക്ഷം ആയുധമാക്കിയാണ് ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കേശവാനന്ദ ഭാരതി കേസിൽ ഭരണഘടനയിൽ മൗലികമായ മാറ്റങ്ങൾ പറ്റില്ലെന്ന് സുപ്രീംകോടതി അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. എങ്കിലും ഭൂരിപക്ഷം കൂടെയുണ്ട് എന്നത് വെച്ചാണ് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. ഭരണഘടനാ അവകാശങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന്. ജനങ്ങൾക്കിടയിൽ ഭയവും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾ അരക്ഷിതാവസ്ഥയും നേരിടുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് നിയമനിർമാണ സഭകളിൽ ചർച്ച ചെയ്യാതെ ആണെന്ന് സ്പീക്കർ പറഞ്ഞു. നിരാശാജനകമായ കാര്യമാണത്. പൗരത്വ ഭേദഗതി നിയമം ആരെ ലക്ഷ്യം വച്ചാണെന്ന് ചിന്തിക്കണം. അനേകം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമം മാറ്റുമ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തേണ്ടതുണ്ട്. ആ കൂടിയാലോചനകൾ ഇല്ലാതെയാണ് തൊഴിൽ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ പോകുന്നത്. ഇത് ജനാധിപത്യമല്ല ഏകാധിപത്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്; ഒരു രാഷ്ട്രം ഒരു ഭാഷ; ഒരു രാഷ്ട്രം ഒരു മതം എന്ന രീതിയിൽ പാകപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ നടക്കുുണ്ട്. ഇത് തിരിച്ചറിയേണ്ടതുണ്ട്. ശാസ്ത്രത്തെ ശക്തമായ രീതിയിൽ പിന്തുണച്ചാൽ നമുക്ക് ഒട്ടനവധി അനാചാരങ്ങളും തെറ്റിദ്ധാരണകൾ മാറ്റാൻ സാധിക്കും. മിത്തുകളെ അല്ല ശാസ്ത്രത്തെയാണ് പ്രചരിപ്പിക്കേണ്ടതെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.

Read Also: കാമുകനെ കാണാന്‍ യുവതി എത്തിയത് അവയവ മാഫിയയുടെ കെണിയില്‍, ആന്തരികാവയവങ്ങള്‍ എടുത്ത് യുവതിയെ കടലില്‍ തള്ളി കാമുകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button