ന്യൂഡല്‍ഹി: ശ്രദ്ധാ വാള്‍ക്കറെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വച്ചതിന് ശേഷം കാമുകന് അഫ്താബ് പൂനാവാല ഫ്ളാറ്റിലേക്ക് ക്ഷണിച്ച യുവതി ഡോക്ടറാണെന്ന് പോലീസ്.
ഡേറ്റിംഗ് ആപ്പിലൂടെയാണ് അഫ്താബ് ഈ സ്ത്രീയെ പരിചയപ്പെട്ടത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഇവരെ ബംബിള്‍ എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് അഫ്താബ് പരിചയപ്പെട്ടത്. പിന്നീട് ഇവരെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു.
യുവതിയില്‍ നിന്ന് പോലീസ് വിവരംതേടി. കൂടാതെ ഡേറ്റിംഗ് ആപ്പ് അധികൃതരുമായും പോലീസ് ബന്ധപ്പെട്ടു. ഈ ആപ്പ് വഴിയാണ് അഫ്താബ് ശ്രദ്ധയുമായും പരിചയപ്പെട്ടത്.
അതേസമയം, മുംബൈ സ്വദേശിനി ശ്രദ്ധാ വാല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് സെക്കന്ദരാബാദ് സ്വദേശി വികാസാണ് യു.പി പോലീസിന്റെ അറസ്റ്റിലായത്. ദേഷ്യം വന്നാല്‍ ആണ് പെണ്ണിനെ 35 അല്ല, 36 കഷ്ണങ്ങള്‍ ആക്കുമെന്നായിരുന്നു ഇയാളുടെ പരാമര്‍ശം
Post Your Comments