KeralaLatest NewsNews

നാടക് രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തിരശീല ഉയരും

തിരുവനന്തപുരം: കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഇന്ന് രാവിലെ 11 മണിക്ക് ടാഗോർ തിയേറ്ററിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ മുൻ അധ്യക്ഷ കീർത്തി ജെയിൻ മുഖ്യപ്രഭാഷണം നടത്തും.

വഴുതക്കാട് ടാഗോർ തിയേറ്ററിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം നാടക പ്രവർത്തകർ പ്രതിനിധികളായെത്തും. പ്രതിനിധി സമ്മേളനത്തിൽ നാടക് സംസ്ഥാന പ്രസിഡന്റ് പി രഘുനാഥൻ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനത്തോടൊപ്പം മണിപ്പൂരിൽ നിന്നുള്ള നാടകം അന്ധായുഗ്, കർണാടകയിൽ നിന്നുള്ള യത്ര നാര്യസ്തു പൂജ്യന്തേ എന്നീ നാടകങ്ങളും അരങ്ങേറും.

കൊച്ചിയിൽ നിന്നുള്ള മെഹ്ഫിൽ രാവ്, അട്ടപ്പാടിയിൽ നിന്നുള്ള ഗോത്ര കലാമേള എന്നിവയും സമ്മേളനത്തിന്റെ മാറ്റ് കൂട്ടും. കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവർത്തകർ അതിഥികളായെത്തുന്ന മാധ്യമ സെമിനാർ ആണ് സമ്മേളനത്തിന്റെ മറ്റൊരു സവിശേഷത. സമാപന ദിവസമായ 27 ന് വൈകുന്നേരം ആയിരക്കണക്കിന് നാടക പ്രവർത്തകർ അണിനിരക്കുന്ന തിയേറ്റർ മാർച്ചും നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കരമന ഹരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാടക സംവിധായിക പ്രസന്ന രാമസ്വാമി, ഡോക്ടർ വേണു ഐഎഎസ്, നാടക് സംഘാടക സമിതി കൺവീനർ ജെ ശൈലജ എന്നിവരും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button