പരസ്യ മാധ്യമ മേഖലയിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഐഎംസി അഡ്വൈർടൈസിംഗും ത്രീ പെർസെന്റും. രാജ്യത്തുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളും സംയുക്തമായി പ്രവർത്തിക്കുന്നത്. കൂടാതെ, ഇടപാടുകാരുടെ എണ്ണം ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയാണ് ഐഎംസി അഡ്വൈർടൈസിംഗ്. അതേസമയം, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയാണ് ത്രീ പെർസന്റ് കളക്ടീവ്.
പ്രിന്റ് മേഖലയിൽ ഇതിനോടകം സാന്നിധ്യമുറപ്പിക്കാൻ ഐഎംസിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, ഡിജിറ്റൽ മേഖലയിലും ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ, പരസ്യ മേഖലയിലും കണ്ടന്റ് ക്രിയേഷൻസിലും, പബ്ലിക് റിലേഷൻസിലും പൂർണ ആധിപത്യമുള്ള സമ്പൂർണ ഏജൻസിയായി പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read: വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി, പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍
നിലവിൽ, ഇരുസ്ഥാപനങ്ങൾക്കും കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലാണ് റീജിയണൽ ഓഫീസുകൾ ഉള്ളത്. നടപ്പു സാമ്പത്തിക വർഷം മുംബൈ, ഹൈദരാബാദ്, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഓഫീസുകൾ തുറക്കാൻ പദ്ധതിയിടുന്നുണ്ട്.
Post Your Comments