ഇന്ന് ഭൂരിഭാഗം ആൾക്കാരും പ്രായഭേദമന്യേ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. വിവിധ വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അഭാവം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. അത്തരത്തിൽ ശരീരത്തിന് അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് ഇരുമ്പ്. പലപ്പോഴും ഇരുമ്പിന്റെ കുറവ് ചർമ്മം, മുടി, നഖം എന്നിവയെ ബാധിക്കാറുണ്ട്.
വരണ്ടതും കേടായതുമായ മുടി ഇരുമ്പിന്റെ അഭാവമാകാം. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ, അത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയാൻ കാരണമാകും. ഇത് മുടി വളർച്ചയെ ബാധിക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. ചർമ്മത്തിനും മുടിക്കും ആവശ്യമായ അളവിൽ ഓപ്ഷൻ ലഭിക്കാതെ വരുമ്പോഴാണ് അവ വരണ്ടതും ദുർബലവുമായി തീരുന്നത്.
ഇരുമ്പിന്റെ കുറവ് മൂലമുള്ള ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷമാകുമ്പോൾ അവ നിസാരവൽക്കരിക്കാൻ പാടില്ല. അതിനാൽ, ഇരുമ്പിന്റെ അംശം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ഇവ മുടി വളർച്ചയെ സഹായിക്കുന്നതോടൊപ്പം വിളർച്ച പോലുള്ള അസുഖങ്ങളെ തടഞ്ഞ് നിർത്തുകയും ചെയ്യും.
Post Your Comments