
ഇന്ത്യയിലെ ഏറ്റവും വലിയ പാക്കേജ്ഡ് വാട്ടർ കമ്പനിയായ ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 6,000 കോടി രൂപ മുതൽ 7,000 കോടി രൂപ വരെയാണ് ഇടപാട് തുക. ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിസ്ലേരി രണ്ട് വർഷത്തോളം ടാറ്റയുമായി ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്.
1965 ലാണ് ബിസ്ലേരി ആദ്യമായി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്. മുംബൈയിൽ ഷോപ്പ് ആരംഭിച്ച ബിസ്ലേരി യഥാർത്ഥത്തിൽ ഒരു ഇറ്റാലിയൻ ബ്രാൻഡായിരുന്നു. 1969 ൽ ബിസ്ലേരിയെ ചൗഹാൻ ബ്രദേഴ്സ് ഏറ്റെടുക്കുകയും പിന്നീട് 4 ലക്ഷം രൂപയ്ക്ക് രമേഷ് ചൗഹാന് വിൽക്കുകയുമായിരുന്നു. കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ട് രമേശ് ഷൗഹാൻ ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിലാണ് ടാറ്റ ഗ്രൂപ്പിന് ബിസ്ലേരിയെ വിൽക്കുന്നത്. പുതിയ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതോടെ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് പാക്കേജ്ഡ് വാട്ടർ വ്യവസായത്തിൽ മുന്നിലെത്തും.
Also Read: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി
Post Your Comments