Latest NewsKeralaNews

സംസ്ഥാനത്തെ കർഷക ആത്മഹത്യകൾക്ക് മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും രണ്ട് കർഷക ആത്മഹത്യകൾ നടന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് കൊയിലാണ്ടിയിലും പാലക്കാട് ചിറ്റൂരിലും കർഷകർ ആത്മഹത്യ ചെയ്തതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read Also: സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കേന്ദ്രസർക്കാർ നൽകുന്ന കർഷക ആനുകൂല്ല്യങ്ങൾ കർഷകരിലേക്ക് എത്താത്തതാണ് കേരളത്തിലെ കർഷക ആത്മഹത്യകൾക്ക് പ്രധാന കാരണം. കർഷകർക്ക് സംസ്ഥാന സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. പല ആനൂകൂല്ല്യങ്ങളും വർഷങ്ങൾ കഴിഞ്ഞാണ് കർഷകരിലെത്തുന്നത്. കേന്ദ്രസർക്കാരിന്റെ ഫസൽ ബീമാ യോജന പോലെയുള്ള വിള ഇൻഷുറൻസ് പദ്ധതികൾ കേരളത്തിൽ നടപ്പാക്കാത്തത് കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. നബാർഡിന്റെ കാർഷിക ലോണുകൾ മൂന്ന് ശതമാനം പലിശയ്ക്ക് കർഷകന് ലഭിക്കേണ്ടതാണെന്നിരിക്കെ സഹകരണബാങ്കുകളുടെ കള്ളക്കളി കാരണം 18 ശതമാനം വരെ പലിശയാണ് കേരളത്തിൽ നൽകേണ്ടി വരുന്നത്. നബാർഡിന്റെ സഹായം കേരളത്തിലെ കർഷകർക്ക് ലഭിക്കാതാക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരം സമീപനം കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കേരള സർക്കാർ പ്രഖ്യാപിച്ച 16 കാർഷിക വിളകളുടെ താങ്ങ് വില ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്തെ നെല്ല് കർഷകരിൽ നിന്നും നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് അന്യസംസ്ഥാന അരി ലോബിയെ സഹായിക്കാനാണ്. കേന്ദ്രസർക്കാരിന്റെ ഇ- മാർക്കറ്റിംഗ് സംവിധാനമായ ഇ-നാം കേരളത്തിൽ നടപ്പിലാക്കിയിരുന്നെങ്കിൽ കൂടിയ വിലയ്ക്ക് ഇന്ത്യയിലെ ഏത് മാർക്കറ്റിലും കർഷകന് ഉത്പന്നങ്ങൾ വിൽക്കാമായിരുന്നു. ബയോമെട്രിക്ക് സംവിധാനത്തിൽ വള വിതരണം നടപ്പിലാക്കാത്തതു കൊണ്ട് വളത്തിന്റെ വിഹിതം കേരളത്തിൽ കുറവാണ്. ഇത് ഉത്പാദനത്തെ ബാധിക്കുന്നുവെന്ന്ും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക വിളകളെ മൂല്ല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാൻ ഒരു നടപടിയും സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിൽ ഫുഡ്പാർക്കുകൾ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും സർക്കാർ വഞ്ചിച്ചു. വന്യമൃഗങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കാൻ വേണ്ടി കേന്ദ്രം അനുവദിച്ച ഫണ്ട് പിണറായി സർക്കാർ ഉപയോഗിച്ചിട്ടില്ല. 2500 കോടി രൂപയുടെ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് കേന്ദ്രം അനുവദിച്ചത് സംസ്ഥാനം ലാപ്‌സാക്കി. എഫ്ബിഒ കൾ തുടങ്ങാൻ 3500 കോടി കേന്ദ്രം നൽകിയിട്ട് കൂടി അത് ഉപയോഗിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. 400 എഫ്ബിഒകൾ തുടങ്ങുമെന്ന് മുൻ കൃഷി മന്ത്രി സുനിൽകുമാർ പറഞ്ഞതല്ലാതെ നടപടികളുണ്ടായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പ്: സുരക്ഷാ നിർദ്ദേശങ്ങളുമായി എസ്ബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button