ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ എച്ച്പി. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം ആറായിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിടാൻ സാധ്യത. കോവിഡ് കാലത്ത് ലാപ്ടോപ്പ് വിപണി മികച്ച നേട്ടം കൈവരിച്ചിരുന്നെങ്കിലും പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജോലി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എച്ച്പി രംഗത്തെത്തിയത്.
നിലവിൽ, 50,000- ലധികം പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഏകദേശം 12 ശതമാനത്തോളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക. വരും വർഷങ്ങളിൽ 4,000 മുതൽ 6,000 ജീവനക്കാരെ വരെ പിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.
Also Read: നിരവധി കേസുകളിൽ പ്രതി, സ്ഥിരം വാഹനം മോഷണം: അറസ്റ്റിലായത് 18കാരൻ
പിരിച്ചുവിടൽ നടപടികൾ 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ‘Future Ready Transformation Plan’ പദ്ധതിയുടെ ഭാഗമായാണ് പിരിച്ചുവിടൽ നടപടികളെ കുറിച്ചുളള പ്രഖ്യാപനങ്ങൾ എച്ച്പി നടത്തിയിട്ടുള്ളത്.
Post Your Comments