
മരട്: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. ഏലൂര്‍ കൃഷ്ണവിഹാറില്‍ കാര്‍ത്തിക് (22), തോപ്പുംപടി കാട്ടിപ്പറമ്പ് ചുരക്കുളത്ത് വീട്ടില്‍ ഷൈന്‍ (22) എന്നിവരാണ് പിടിയിലായത്.
പേട്ട മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. കാര്‍ത്തികിന്‍റെ പക്കല്‍നിന്ന് 450 മില്ലി ഗ്രാം എം.ഡി.എം.എയും ഷൈനിന്‍റെ പക്കല്‍നിന്ന് എട്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ശശിധരന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മരട് സ്റ്റേഷന്‍ എസ്.ഐ റിജിന്‍ എ. തോമസ്, സി.പി.ഒ വിനോദ് വാസുദേവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments