Latest NewsNewsInternational

റഷ്യ-യുക്രെയ്ന്‍ യുദ്ധം, യുക്രെയ്‌ന് ശക്തമായ പിന്തുണയുമായി ബ്രിട്ടണ്‍

. റഷ്യ ഉപയോഗിക്കുന്ന ഇറാന്‍ നിര്‍മ്മിത ഡ്രോണുകളെ തകര്‍ക്കാനുള്ള ശേഷി പുതുതായി നല്‍കുന്ന തോക്കുകള്‍ക്കുണ്ടെന്നും ബ്രിട്ടണ്‍

ലണ്ടന്‍: ധനസഹായത്തിന് പിന്നാലെ യുക്രെയ്നെ സൈനിക പരമായും സഹായിക്കാനൊരുങ്ങി ബ്രിട്ടണ്‍. സെലന്‍സ്‌കിയെ സന്ദര്‍ശിച്ച് മടങ്ങിയ ഋഷി സുനക് ശക്തമായ പിന്തുണ വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും കൊണ്ടുവരികയാണ്. സൈനിക ഹെലികോപ്റ്ററുകള്‍ ഉടനെ നല്‍കാനൊരുങ്ങുന്ന ബ്രിട്ടണ്‍ ഹെലികോപ്റ്ററുകളുടെ സാങ്കേതിക കാര്യങ്ങള്‍ പത്ത് യുക്രെയ്ന്‍ വൈമാനികരേയും എഞ്ചിനീയര്‍മാരേയും പരിശീലിപ്പിക്കാനായി ലണ്ടനിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്. ആറാഴ്ചത്തെ പരിശീലനത്തിന് ശേഷം ഹെലികോപ്റ്ററുകള്‍ കൈമാറുമെന്ന് ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് അറിയിച്ചു.

Read Also: ഷവർമ പരിശോധന കർശനമായി തുടരും: മന്ത്രി വീണാ ജോർജ്

കഴിഞ്ഞയാഴ്ച സാമ്പത്തിക സഹായവും ഒപ്പം 125 വിമാന വേധ തോക്കുകളും കൈമാറുമെന്ന് അറിയിച്ചിരുന്നു. റഷ്യ ഉപയോഗിക്കുന്ന ഇറാന്‍ നിര്‍മ്മിത ഡ്രോണുകളെ തകര്‍ക്കാനുള്ള ശേഷി പുതുതായി നല്‍കുന്ന തോക്കുകള്‍ക്കുണ്ടെന്നും ബ്രിട്ടണ്‍ അറിയിച്ചു. റഷ്യ യുക്രെയ്ന് മേല്‍ ആക്രമണം അഴിച്ചുവിട്ട ശേഷം ഇതാദ്യമായാണ് ഒരു രാജ്യം പരസ്യമായി യുക്രെയ്ന് സൈനിക സഹായവും പരിശീലനവും നേരിട്ട് നല്‍കുന്നത്. രണ്ടാഴ്ചമുമ്പാണ് ജി-20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി ഋഷി സുനക് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ പറന്നിറങ്ങിയത്. സെലന്‍സ്‌കിയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് സുനക് മടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button