തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി വൈദ്യുതി ബോർഡ്. റിപ്പോർട്ടുകൾ പ്രകാരം, ഇലക്ട്രിക് വാഹനങ്ങൾക്കായി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും, പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം 63 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 1,166 ആണ്.
വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ ഇ- കോൺക്ലേവ് പ്രോഗ്രാം ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന രംഗത്ത് രാജ്യത്തിനകത്തും പുറത്തും സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിയുന്നതിന്റെയും, സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഇ- കോൺക്ലേവുകൾ സംഘടിപ്പിക്കുന്നത്.
Also Read: ഇലോണ്‍ മസ്കിന് വന്‍ തിരിച്ചടി, ഒറ്റ ദിവസം കൊണ്ട് മസ്കിന്റെ സമ്പത്തില്‍ കോടികളുടെ ഇടിവ്
Post Your Comments