Latest NewsKeralaNews

മിൽമ പാലിന് ആറു രൂപ വർദ്ധിക്കും: അനുമതി നൽകി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ കൂട്ടാൻ തീരുമാനം. വില വർദ്ധിപ്പിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. വില എന്നുമുതൽ കൂട്ടുമെന്ന കാര്യം മിൽമ ചെയർമാൻ തീരുമാനിക്കും. പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.

Read Also: ജീവൻ വരെ അപകടത്തിലായേക്കാവുന്ന ഈ 4 കാര്യങ്ങളെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്ന് ഗരുഡ പുരാണത്തിൽ പറയുന്നു

രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർദ്ധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വിലകൂട്ടാൻ സർക്കാർ മിൽമയ്ക്ക് അനുമതി നൽകിയത്.

അതേസമയം, സംസ്ഥാനത്ത് മദ്യവിലയും വർദ്ധിക്കും. മദ്യകമ്പനികൾ ബിവറേജസ് കോർപറേഷന് മദ്യം നൽകുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർദ്ധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർദ്ധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് നേരത്തെ കൂട്ടിയത്.

Read Also: രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയുണ്ടെന്ന് അസം മുഖ്യമന്ത്രി, ‘തെരഞ്ഞെടുപ്പില്ലാത്ത സ്ഥലത്ത് പോകുന്നത് പരാജയഭീതി മൂലം’

shortlink

Related Articles

Post Your Comments

Related Articles


Back to top button