മുടിയുടെ പ്രശ്നങ്ങള്‍ക്ക് മുട്ട ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. മിനുസവും തിളക്കവുമുള്ള മുടിക്ക് മുട്ട അത്യുത്തമമാണെന്നും നമുക്കറിയാം. മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് മുടിയില്‍ പുരട്ടിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മുടിയുടെ പ്രശ്നങ്ങള്‍ ശരവേഗം പരിഹാരം കാണാന്‍ മുട്ടയുടെ മഞ്ഞക്കരുവിന് സാധിക്കും.
മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ എ, ഡി, ഇ എന്നിവയും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. മുടിയുടെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ മുട്ടയ്ക്ക് കഴിയുന്നതിന്റെ കാരണമിതാണ്. അതുകൊണ്ട് തന്നെ മുടി പെട്ടെന്ന് വളരാന്‍ മുട്ടയുടെ മഞ്ഞക്കരു സഹായിക്കും. തലയോട്ടിയിലാണ് ഇത് പ്രധാനമായും തേച്ചുപിടിപ്പിക്കേണ്ടത്. ഇതുവഴി മുടികൊഴിച്ചില്‍ പെട്ടെന്ന് തന്നെ നില്‍ക്കുകയും മുടി ശക്തമായി വളരുകയും ചെയ്യും. മുടിക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് അന്ത്യം കുറിക്കാനും മഞ്ഞക്കരു കൊണ്ട് സാധിക്കും. വേഗത്തില്‍ മുടി വളരുകയും ചെയ്യും.
മഞ്ഞക്കരു തലയോട്ടിയിലും മുടിയുടെ അഗ്രങ്ങളിലുമാണ് പ്രധാനമായും പുരട്ടേണ്ടത്. ഒരു മണിക്കൂറോളം ഇത്തരത്തില്‍ പുരട്ടി വെയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതും ഇതുപോലെ ഗുണം ചെയ്യും. എന്നാല്‍ മുട്ടയുടെ മഞ്ഞയില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ആഹാരമാക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞക്കരു മുടിയില്‍ പുരട്ടുമ്പോള്‍ അതിലേക്ക് അല്‍പം ഒലീവ് ഓയില്‍ കൂടി ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുന്നതാണ്.
പൊതുവെ മുട്ടയുടെ മഞ്ഞ ഉപയോഗിക്കുന്നത് അതിവേഗം ഫലം കാണിക്കും. എന്നാല്‍ ചിലരില്‍ കാലതാമസമെടുക്കാനും സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് ആഴ്ചകളോളം ഇത് പരീക്ഷിക്കേണ്ടി വരും. കൂടാതെ മുട്ട അലര്‍ജിയുള്ളവര്‍ ഈ രീതി പരീക്ഷിക്കരുത്.
Post Your Comments