ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് യുപിഐ പേയ്മെന്റ് ആപ്പായ പേടിഎം. റിപ്പോർട്ടുകൾ പ്രകാരം, മറ്റ് യുപിഐ ആപ്പുകൾ ഉള്ള മൊബൈൽ നമ്പറുകളിലേക്ക് പേടിഎം ഉപയോഗിച്ച് പേയ്മെന്റ് നടത്താനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ, പേടിഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, മറ്റ് യുപിഐ ആപ്പുകളുമായി പണമിടപാടുകൾ നടത്താൻ കഴിയും.
തടസമില്ലാത്തതും സുരക്ഷിതവുമായ പേയ്മെന്റുകളാണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്. പേടിഎമ്മിൽ നിന്ന് മറ്റ് യുപിഐ ആപ്പുകളിലേക്ക് എങ്ങനെ പണം അയക്കാമെന്ന് അറിയാം. പേടിഎം തുറന്നതിനുശേഷം ‘മണി ട്രാൻസ്ഫർ’ വിഭാഗത്തിലെ ‘യുപിഐ ആപ്പ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആർക്കാണോ പണം അയക്കാൻ ഉദ്ദേശിക്കുന്നത് ആ വ്യക്തിയുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. പിന്നീട്, തുക നൽകിയ ശേഷം അയക്കാവുന്നതാണ്. ഈ സേവനം ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്നതിനാൽ, പേടിഎമ്മിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Also Read: ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് രണ്ട് വര്‍ഷത്തിനു ശേഷം
Post Your Comments