Latest NewsKeralaNews

ശബരിമല തീർത്ഥാടകരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് വി അബ്ദുറഹിമാൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരിൽ നിന്നും റെയിൽവേ അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ച് മന്ത്രി വി അബ്ദുറഹിമാൻ. ശബരിമല സ്‌പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന് ഈടാക്കുന്ന ഉയർന്ന നിരക്ക് പിൻവലിക്കണമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.

Read Also: സാക്കിര്‍ നായിക്കിനെ മതപ്രഭാഷണത്തിന് ക്ഷണിച്ച ഖത്തറിന്റെ നടപടിക്കെതിരെ ബിജെപി: ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

590 രൂപയാണ് ഹൈദരാബാദ് – കോട്ടയം യാത്രക്ക് സ്ലീപ്പർ നിരക്ക് ഈടാക്കുന്നത്. എന്നാൽ, ശബരി സ്‌പെഷ്യൽ ട്രെയിൻ നിരക്ക് 795 രൂപയാണ്. 205 രൂപ അധികമായി ഈടാക്കുന്നുണ്ട്. ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും എത്തുന്ന രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്ന നീക്കം അനുവദിക്കാൻ കഴിയില്ല. തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധ യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം കത്തിൽ പറയുന്നു.

ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ തീർത്ഥാടന കാലങ്ങളിലും ശബരിമലയിൽ എത്തുന്നത്. സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും തീർത്ഥാടനത്തിന് പ്രധാനമായും ട്രെയിൻ മാർഗമാണ് പ്രധാനമായും ആശ്രയിക്കുന്നത്. അമിതനിരക്ക് പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അബ്ദുറഹിമാൻ കത്തിൽ ആവശ്യപ്പെടുന്നു.

Read Also: പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ സൈന്യം തയ്യാർ: കേന്ദ്ര സർക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് ലഫ്റ്റനന്റ് ജനറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button