പത്തനംതിട്ട: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ നാലിനാണെന്ന് ജോത്സ്യന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്. ഗുരുവായൂര്‍ ദേവസ്വം 2022-2023ലേക്ക് പ്രസിദ്ധീകരിച്ച പഞ്ചാംഗത്തില്‍ പിഴവുണ്ടെന്നും അത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യനിയമപ്രകാരം തെറ്റാണെന്നും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
‘പഞ്ചാംഗത്തില്‍ ഉണ്ടായ തെറ്റ് മൂലം ഗുരുവായൂര്‍ ഏകാദശി ഈ വര്‍ഷം വൃശ്ചികം 17ന് (ഡിസംബര്‍ 3നു) തന്നെ ആചരിക്കാനാണ് ഗുരുവായൂര്‍ പഞ്ചാംഗം ആഹ്വാനം ചെയ്യുന്നത്. അതായത് നിയമപ്രകാരമുളള തിയതിക്ക് ഒരു ദിവസം മുമ്പുതന്നെ ഏകാദശി ആചരിക്കാന്‍ ക്ഷേത്രം പുരോഹിതന്മാരോടും ഭക്തജനങ്ങളോടും ദേവസ്വം പഞ്ചാംഗം ആഹ്വാനം ചെയ്യുന്നു. അത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യനിയമപ്രകാരം തെറ്റാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യനിയമമനുസരിച്ച് ആനന്ദന്‍ എന്ന ഋഷിയുടെ ഗണിതപദ്ധതിയാണ് സ്വീകരിക്കേണ്ടത്. അതുപ്രകാരം വൃശ്ചികം 18ന്, ഡിസംബര്‍ 04ന്, ആണ് ഗുരുവായൂര്‍ ഏകാദശി ആചരിക്കേണ്ടത്’, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Post Your Comments