പ്രമുഖ ടെലികോം സേവന ദാതാക്കളായ എയർടെലിന്റെ 5ജി സേവനങ്ങൾ ഇനി ഗുവാഹത്തിയിലും ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ് റോഡ്, ഗുവാഹത്തി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ദിസ്പൂർ കോളേജ്, ഗണേഷ്ഗുരി, ക്രിസ്ത്യൻ ബസ്തി, ശ്രീ നഗർ, സൂ റോഡ്, ലച്ചിത് നഗർ, ഉലുബാരി, ഭംഗഗഡ്, ബെൽറ്റോള തുടങ്ങിയ സ്ഥലങ്ങളിലും മറ്റുമാണ് 5ജി സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടൻ തന്നെ പ്രവർത്തനം വിപുലീകരിക്കുമെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്.
ഗുവാഹത്തിയിലും സേവനം ആരംഭിച്ചതോടെ, ആകെ 8 നഗരങ്ങളിലാണ് എയർടെൽ 5ജി ലഭിക്കുന്നത്. നെറ്റ്‌വർക്ക് നിർമ്മാണം തുടരുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായാണ് ഉപഭോക്താക്കൾക്ക് 5ജി സേവനങ്ങൾ ലഭിക്കുക. 4ജി വേഗതയെക്കാൾ 20 മുതൽ 30 മടങ്ങ് വരെ വേഗതയാണ് 5ജിക്ക് ഉണ്ടാവുക. ഇതോടെ, ഹൈ- ഡെഫിനിഷൻ വീഡിയോ- സ്ട്രീമിംഗ്, ഗെയിമിംഗ്, മൾട്ടിപ്പിൾ ചാറ്റിംഗ്, ഫോട്ടോകളുടെ ഇൻസ്റ്റന്റ് അപ്‌ലോഡിംഗ് എന്നിവയിലേക്ക് സൂപ്പർഫാസ്റ്റ് ആക്സസ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Post Your Comments