ഡൽഹി: പാക് അധീന കശ്മീർ വീണ്ടും തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ എന്തായാലും അത് പാലിക്കുമെന്ന് ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈന്യം അറിയിച്ചു.
ശ്രീനഗറിൽ കരസേനയുടെ 76-ാം ‘ശൗര്യദിവസ്’ ആഘോഷത്തിൽ സംസാരിക്കുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് പാക് അധീന കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തിയത്. ‘ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം, കേന്ദ്രസർക്കാർ നൽകുന്ന ഏത് ഉത്തരവും നടപ്പിലാക്കും. അത്തരം ഉത്തരവുകൾ നൽകുമ്പോഴെല്ലാം അത് നടപ്പാക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറായിരിക്കും,’ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
#WATCH | As far as the Indian Army is concerned, it’ll carry out any order given by the Government of India. Whenever such orders are given, we will always be ready for it: Lt Gen Upendra Dwivedi, Northern Army Commander on Defence Minister statement of taking back PoJK pic.twitter.com/iILZWiDVnF
— ANI (@ANI) November 22, 2022
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 187 കേസുകൾ
വെടിനിർത്തൽ കരാർ ലംഘിച്ചാൽ തക്കതായ മറുപടി നൽകുമെന്ന് നേരത്തെ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. അതിനെതിരായി എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ പാകിസ്ഥാൻ തയ്യാറാകണം ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
Post Your Comments