Latest NewsNewsBusiness

സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു, നാണയപ്പെരുപ്പത്തിലകപ്പെട്ട് ജപ്പാനും

സെപ്തംബറിലെ 3 ശതമാനത്തിൽ നിന്ന് 3.6 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം വർദ്ധിച്ചിരിക്കുന്നത്

ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് ശക്തിയായ ജപ്പാനെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു. വിവിധ മേഖലകളിലെ പ്രതികൂല സാഹചര്യങ്ങൾ ജപ്പാനെ ഇതിനോടകം നാണയപ്പെരുപ്പത്തിലേക്ക് നയിച്ചിട്ടുണ്ട്. ഒക്ടോബറിലെ കണക്കുകൾ പ്രകാരം, ജപ്പാന്റെ ഉപഭോക്തൃ നാണയപ്പെരുപ്പം 40 വർഷത്തെ ഉയരത്തിലാണ് എത്തിയിരിക്കുന്നത്. 1982 ൽ രേഖപ്പെടുത്തിയ നാണയപ്പെരുപ്പത്തിന് സമാനമായ രീതിയാണ് ഇപ്പോൾ ഉള്ളത്.

നിലവിൽ, ജാപ്പനീസ് യെൻ തളർച്ച നേരിടുന്നുണ്ട്. കൂടാതെ, ഉയർന്ന ഇറക്കുമതി ചിലവും നാണയപ്പെരുപ്പത്തിലേക്ക് നയിക്കാനുള്ള കാരണങ്ങളായി. സെപ്തംബറിലെ 3 ശതമാനത്തിൽ നിന്ന് 3.6 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം വർദ്ധിച്ചിരിക്കുന്നത്. സാധാരണയായി ജാപ്പനീസ് സമ്പദ് വ്യവസ്ഥയ്ക്ക് നാണയപ്പെരുപ്പം രണ്ട് ശതമാനത്തിൽ തുടരുന്നതാണ് ഏറ്റവും അഭികാമ്യം. എന്നാൽ, നിലവിലെ സാഹചര്യം തിരിച്ചടികൾ നൽകുന്നതാണ്. നാണയപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നുണ്ട്.

Also Read: ആലുവയിൽ അപകടകരമായ രീതിയില്‍ വാഹന റാലി: വാഹന ഉടമകള്‍ക്കെതിരെ കേസെടുത്ത് പോലീസ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button