ഹെെദരാബാദ്: തെലങ്കാന മന്ത്രി ശ്രീനിവാസ് ഗൗഡിന്റെ പി എയുടെ മകന് ആത്മഹത്യ ചെയ്തു. മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ദേവേന്ദറിന്റെ മകനായ അക്ഷയ് കുമാറിനെയാണ് (20) മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടാപ്പൂര്‍ ബന്ധുവീട്ടിലെ സീലിംഗ് ഫാനില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
അടുത്തിടെ അക്ഷയ് കുമാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം ഡബിള്‍ ബെഡ്റൂം വീടുകള്‍ നല്‍കാമെന്ന് പറഞ്ഞ് അക്ഷയ് പണം തട്ടി എന്ന ആരോപണത്തില്‍ രണ്ട് മാസം മുന്‍പ് കേസെടുത്തിരുന്നതായി ഗച്ചിബൗളി ഇന്‍സ്പെക്ടര്‍ ജി സുരേഷ് അറിയിച്ചു. ഈ ആരോപണങ്ങളില്‍ മനംനൊന്താണ് അക്ഷയ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments