ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് തടയാന്‍ പലപ്പോഴും നമുക്ക് സാധിക്കില്ല. കാരണം നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യമാണത്. എന്നിരുന്നാലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിയര്‍പ്പ് ഗന്ധം ഒരു പരിധി വരെ തടയാനാകും. അത്തര്‍ പൂശുകയും സുഗന്ധമുള്ള സോപ്പ് ഉപയോഗിക്കുകയുമല്ലാതെ മറ്റ് വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
Read Also: നിരവധി കേസുകളില്‍ പ്രതി : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
ശരീരത്തിന് ഏറ്റവും സുഖപ്രദമെന്ന് തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കുക. സിന്തറ്റിക്ക് വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ഒഴിവാക്കാം. സുഖപ്രദമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പുനാറ്റത്തെ ഒരു പരിധി വരെ തടയും. സ്ലീവ്ലെസ്സ് ആയ വസ്ത്രങ്ങള്‍ വിയര്‍പ്പുഗന്ധത്തെ വര്‍ധിപ്പിക്കും.
അനാവശ്യമായ രോമങ്ങള്‍ നീക്കം ചെയ്യുന്നത് വിയര്‍പ്പുഗന്ധം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ രോമങ്ങള്‍ നിലനില്‍ക്കുന്നിടത്ത് ബാക്ടീരിയ പെരുകാന്‍ സാധ്യതയുണ്ട്. ഇതുവഴി വിയര്‍പ്പുഗന്ധവും വര്‍ധിക്കുന്നു. അതിനാല്‍ ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്ത് ശുചിയായി സൂക്ഷിക്കുക.
വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. സുഗന്ധമുള്ള ഡിറ്റര്‍ജെന്റുകള്‍ ഉപയോഗിച്ച് കഴുകിയ വസ്ത്രങ്ങള്‍ വിയര്‍പ്പുഗന്ധത്തെ ഒഴിവാക്കാന്‍ ഗുണം ചെയ്യും. ഒരിക്കല്‍ ധരിച്ച വസ്ത്രങ്ങള്‍ കഴുകിയതിന് ശേഷം മാത്രം പിന്നീട് ധരിക്കുക. അലക്കാത്ത വസ്ത്രങ്ങള്‍ അണിയുന്നത് വിയര്‍പ്പുഗന്ധം വമിക്കാന്‍ കാരണമാകും.
ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും വിയര്‍പ്പിനെ സ്വാധീനിക്കും. കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് അനുസരിച്ചാണ് പലപ്പോഴും നമ്മുടെ ശരീരത്തില്‍ നിന്നും പുറത്തുപോകുന്ന വിയര്‍പ്പിന് ഗന്ധമുണ്ടാകുക. സള്‍ഫര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് വിയര്‍പ്പുഗന്ധത്തിന് പ്രധാനമായും കാരണമാകുന്നത്. സവാള, വെളുത്തുള്ളി തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ഉപയോഗിച്ചാലും വിയര്‍പ്പുഗന്ധമുണ്ടാകും.
ആന്റി-ബാക്ടരീയല്‍ സോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. പെര്‍ഫ്യൂം ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്ക് ആന്റി-ബാക്ടരീയല്‍ സോപ്പുകള്‍ നല്ലൊരു ഓപ്ഷനാണ്. അതുമല്ലെങ്കില്‍ ആന്റി ഫംഗല്‍ പൗഡറായ ക്ലോട്രിമസോള്‍ പൗഡര്‍ ഉപയോഗിക്കാം. ഇത് വിയര്‍പ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കും.
Post Your Comments