മുടിയുടെ പ്രശ്‌നങ്ങൾക്ക് മുട്ട ഉപയോഗിക്കുന്നവർ നിരവധിയാണ്. മിനുസവും തിളക്കവുമുള്ള മുടിക്ക് മുട്ട അത്യുത്തമമാണെന്നും നമുക്കറിയാം. മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് മുടിയിൽ പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. മുടിയുടെ പ്രശ്‌നങ്ങൾ ശരവേഗം പരിഹാരം കാണാൻ മുട്ടയുടെ മഞ്ഞക്കരുവിന് സാധിക്കും.മുട്ടയുടെ മഞ്ഞയിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവയും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. മുടിയുടെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ മുട്ടയ്‌ക്ക് കഴിയുന്നതിന്റെ കാരണമിതാണ്. അതുകൊണ്ട് തന്നെ മുടി പെട്ടെന്ന് വളരാൻ മുട്ടയുടെ മഞ്ഞക്കരു സഹായിക്കും. തലയോട്ടിയിലാണ് ഇത് പ്രധാനമായും തേച്ചുപിടിപ്പിക്കേണ്ടത്. ഇതുവഴി മുടികൊഴിച്ചിൽ പെട്ടെന്ന് തന്നെ നിൽക്കുകയും മുടി ശക്തമായി വളരുകയും ചെയ്യും. മുടിക്കുണ്ടാകുന്ന കേടുപാടുകൾക്ക് അന്ത്യം കുറിക്കാനും മഞ്ഞക്കരു കൊണ്ട് സാധിക്കും. വേഗത്തിൽ മുടി വളരുകയും ചെയ്യും.
മഞ്ഞക്കരു തലയോട്ടിയിലും മുടിയുടെ അഗ്രങ്ങളിലുമാണ് പ്രധാനമായും പുരട്ടേണ്ടത്. ഒരു മണിക്കൂറോളം ഇത്തരത്തിൽ പുരട്ടി വെയ്‌ക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതും ഇതുപോലെ ഗുണം ചെയ്യും. എന്നാൽ മുട്ടയുടെ മഞ്ഞയിൽ കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ആഹാരമാക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞക്കരു മുടിയിൽ പുരട്ടുമ്പോൾ അതിലേക്ക് അൽപം ഒലീവ് ഓയിൽ കൂടി ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നതാണ്.
പൊതുവെ മുട്ടയുടെ മഞ്ഞ ഉപയോഗിക്കുന്നത് അതിവേഗം ഫലം കാണിക്കും. എന്നാൽ ചിലരിൽ കാലതാമസമെടുക്കാനും സാധ്യതയുണ്ട്. അത്തരക്കാർക്ക് ആഴ്ചകളോളം ഇത് പരീക്ഷിക്കേണ്ടി വരും. കൂടാതെ മുട്ട അലർജിയുള്ളവർ ഈ രീതി പരീക്ഷിക്കരുത്.
Post Your Comments