Latest NewsKerala

എല്ല് പൊട്ടിയിട്ടും ശസ്ത്രക്രിയ നടത്തിയില്ല: ഒടുവിൽ കൈ മുറിച്ചുമാറ്റി, തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ പരാതി

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവിൽ വിദ്യാര്‍ത്ഥിക്ക് കൈ നഷ്ടമായതായി പരാതി. കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയെന്നും ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. ‘മെഡിക്കല്‍ കോളേജിലേക്ക് പൊക്കോളൂ, ഇന്‍ഫെക്ഷന്‍ വന്നിട്ടുണ്ടെന്ന് പതിനൊന്നാം തീയതിയാണ് പറയുന്നത്. അപ്പോഴേക്കും മോന്റെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു.

തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയും മികച്ച ചികിത്സ കിട്ടിയില്ല. കൈ മുഴുവനായി മുറിച്ച്‌ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അവനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ചാണ് കൈമുട്ടിന് താഴേയുള്ള ഭാഗം മുറിച്ച്‌ മാറ്റിയത്.

എന്റെ മോന് വന്നത് ഡോക്ടറുടെ പിഴവാണെന്ന് നൂറ് ശതമാനം ഉറപ്പാണ്. ആദ്യമേ അവര്‍ നന്നായി നോക്കിയിരുന്നെങ്കില്‍ എന്റെ മോന് കൈയും ഭാവിയും ഒന്നും നഷ്ടപ്പെടില്ലായിരുന്നു.’- കുട്ടിയുടെ മാതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

shortlink

Post Your Comments


Back to top button