Latest NewsNewsIndia

പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച പ്രതി പിടിയില്‍

ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാന്‍ ഇയാള്‍ വലിയ തോതില്‍ പെര്‍ഫ്യൂമുകളും ചന്ദനത്തിരിയും ഉപയോഗിച്ചു

റായ്പൂര്‍: ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കടയ്ക്കുള്ളില്‍ ഒളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിലായി. കടയ്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച മൃതദേഹം കാറില്‍ കയറ്റി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ആശിഷ് സാഹു പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലായിരുന്നു സംഭവം.

Read Also: ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു: ഗുരുതരാവസ്ഥയില്‍

പി എസ് സി പരിശീലനത്തിനായി ബിലാസ്പൂരില്‍ എത്തി ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന 24 വയസ്സുകാരിയായ ഭിലായ് സ്വദേശി പ്രിയങ്ക സിംഗിനാണ് ദാരുണാന്ത്യം സംഭവിച്ചത്. മെഡിക്കല്‍ ഷോപ്പ് ഉടമയായ ആശിഷുമായി സൗഹൃദത്തിലായ യുവതി, അയാളുടെ വാക്ക് വിശ്വസിച്ചു ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനായി പലപ്പോഴായി 11 ലക്ഷം രൂപ നല്‍കി. ഇത് തിരികെ ചോദിച്ചപ്പോള്‍ നഷ്ടം വന്നുപോയി എന്നായിരുന്നു ആശിഷിന്റെ മറുപടി.

പണം കുറച്ചെങ്കിലും തിരികെ കിട്ടിയേ മതിയാകൂ എന്ന ആവശ്യവുമായി നവംബര്‍ 15ന് ഉച്ചയ്ക്ക് 1.30ന് പെണ്‍കുട്ടി ആശിഷിന്റെ കടയിലെത്തി. സംസാരം മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ സ്റ്റോര്‍ മുറിയില്‍ ഇരുത്തിയ ശേഷം ആശിഷ് ഷട്ടര്‍ ഇട്ടു. അപകടം മണത്ത പെണ്‍കുട്ടി ബഹളം വെക്കാന്‍ തുടങ്ങിയതോടെ, ഇവരുടെ വായില്‍ കോട്ടണ്‍ തിരുകി നിശബ്ദയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം സ്റ്റോര്‍ മുറിയില്‍ നാല് ദിവസമാണ് പ്രതി സൂക്ഷിച്ചത്. ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാന്‍ ഇയാള്‍ വലിയ തോതില്‍ പെര്‍ഫ്യൂമുകളും ചന്ദനത്തിരിയും ഉപയോഗിച്ചു. ഒടുവില്‍ മൃതദേഹം മറവു ചെയ്യാനായി ശനിയാഴ്ച അതിരാവിലെ 4.00 മണിക്ക് എത്തിയ പ്രതി, മൃതദേഹം വലിച്ച് കാറില്‍ കയറ്റി. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്.

അതേസമയം, പ്രിയങ്ക സിംഗിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ഹിമാംശു സിംഗ് പതിനഞ്ചാം തീയതി തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസെടുത്ത ഭിലായ് പോലീസ് നടത്തിയ അന്വേഷണവും ചെന്നെത്തിയത് ആശിഷ് സാഹുവിലേക്ക് ആയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button