തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്താൻ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലെ ബന്ധുനിയമനവും അഴിമതിയും ക്രമക്കേടുകളും പ്രതിപക്ഷം ഏറ്റെടുക്കേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി: ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു
അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത് പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ്. ഇത് കോൺഗ്രസിന്റെ വീഴ്ചയെന്നു തിരിച്ചറിയാത്തവർ ബുദ്ധിഭ്രമം ബാധിച്ചവരാണ്. രാജ്ഭവന് മുന്നിലെ എൽഡിഎഫ് സമരത്തെ ജനങ്ങൾ തമാശ ആയിട്ടാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ചു ചേർന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകർത്തത്. അവർ ഒന്നിച്ച് ആലോചിച്ചാണ് 9 വിസിമാരെയും യുജിസി നിയമം ലംഘിച്ച് നിയമിച്ചത്. ഇപ്പോൾ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണെന്നുമായിരുന്നു വി ഡി സതീശന്റെ പരാമർശം.
Post Your Comments