Latest NewsNewsBusiness

ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് ഈ മൂന്ന് കമ്പനികളും പുറത്തേക്ക്, വിശദാംശങ്ങൾ ഇങ്ങനെ

ട്രില്യൺ ഡോളർ ക്ലബ്ബിൽ ആകെ 7 കമ്പനികളാണ് ഉള്ളത്

വിപണി മൂല്യം പ്രതികൂലമായതോടെ ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്നും മൂന്ന് ആഗോള ഭീമന്മാർ പുറത്തേക്ക്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല, ഇ- കൊമേഴ്സ് വമ്പനായ ആമസോൺ, ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ എന്നിവയാണ് ഈ വർഷം ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്നും പുറത്തായത്. കണക്കുകൾ പ്രകാരം, ഈ വർഷം 3 കമ്പനികൾക്കും ഏകദേശം 2.05 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. കൂടാതെ, യുഎസ് ഓഹരി സൂചികകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും ഈ കമ്പനികൾക്ക് സാധിച്ചിരുന്നില്ല.

ട്രില്യൺ ഡോളർ ക്ലബ്ബിൽ ആകെ 7 കമ്പനികളാണ് ഉള്ളത്. ഈ കമ്പനികളിൽ നിന്ന് മൂന്നെണ്ണമാണ് ഈ വർഷം പുറത്തായത്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ വിപണി മൂല്യം ഉയർന്നതോടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇത്തവണ 2.4 ലക്ഷം ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിനും തിരിച്ചടി നേരിട്ടിട്ടുണ്ട്. നിലവിൽ, 1.27 ലക്ഷം കോടി ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം.

Also Read: ജോലിഭാരം താങ്ങാന്‍ കഴിയാതെ പ്രധാനാദ്ധ്യാപിക ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button