Latest NewsNewsLife StyleHealth & Fitness

നഖം കടിക്കുന്ന ശീലമുള്ളവർ അറിയാൻ

നഖം കടിക്കുന്ന ശീലം ചിലർക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് തളളിവിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണമായാണ് മനഃശാസ്ത്രജ്ഞര്‍ നഖം കടിക്കുന്നതിനെ വിലയിരുത്തുന്നത്. നഖം കടിക്കുന്ന ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നും മനഃശാസ്ത്രം പറയുന്നു.

ഒസിഡി രോ​ഗമുള്ളവരിലാണ് നഖം കടിക്കുന്ന ശീലം കൂടുതലായി കണ്ട് വരുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. സ്വഭാവപരവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഒബ്സസീവ്-കമ്പൽസീവ് ഡിസോഡർ (ഒസിഡി) എന്ന രോ​ഗം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭംഗി നശിപ്പിക്കുമെന്നും കൂടാതെ, ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നഖം കടിക്കുന്നതിലൂടെ ഉണ്ടാകാവുന്ന പ്രധാനപ്പെട്ട മൂന്ന് അസുഖങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Read Also : സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ

നഖത്തിന് ചുറ്റും അണുബാധ

നഖത്തിന് ചുറ്റുമുണ്ടാകുന്ന അണുബാധയാണ് നഖം കടിക്കുന്നവരില്‍ കണ്ടു വരുന്ന ഒരു രോഗം. നഖം കടിക്കുമ്പോള്‍ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികള്‍ എന്നിവ ചെറിയ മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും ഉള്ളില്‍ക്കയറുന്നു. ഇത് നഖത്തിനു ചുറ്റും പഴുപ്പ് വരുന്നതിനു കാരണമാവുന്നു.

അണുബാധ.

നഖം കടി കാരണം അണുബാധ ഉണ്ടായേക്കാം. സാല്‍മോണല്ല, ഇ-കോളി തുടങ്ങിയ ബാക്ടീരിയകളുടെ വാസസ്ഥലമാണ് നഖം. നഖം കടിക്കുമ്പോൾ ഇവ വായ്ക്കുള്ളിലാവുന്നു. ഇത് എളുപ്പത്തില്‍ പകര്‍ച്ച വ്യാധികളെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. പല്ലിന്റെ താഴത്തെയും മുകളിലത്തെയും നിരകള്‍ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു.

പനിയും ജലദോഷവും

പനിക്കും ജലദോഷത്തിനുമൊക്കെ കാരണമാകുന്ന രോഗാണുക്കള്‍ ഉള്ളില്‍ പ്രവേശിക്കുന്നതിന് ഈ ശീലം കാരണമാകും. ​ഹെപ്പറ്റൈറ്റിസ് ബി പോലുള്ള മാരക രോഗാവസ്ഥയ്ക്കും നഖം കടി കാരണമായേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button