Latest NewsKeralaNews

കെ സുധാകരൻ ആർഎസ്എസ്സിനോട് കാണിക്കുന്ന ഇഷ്ടം ഒറ്റപ്പെട്ടതല്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കെ സുധാകരൻ ആർഎസ്എസ്സിനോട് കാണിക്കുന്ന ഇഷ്ടം ഒറ്റപ്പെട്ടതല്ലെന്ന് സിപിഎം സംസ്ഥാന അദ്ധ്യക്ഷൻ എം വി ഗോവിന്ദൻ. കോൺഗ്രസും ബിജെപിയും തമ്മിൽ നിലവിൽ വലിയ അതിർവരമ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിൽ എപ്പോൾ വേണമെങ്കിലും ചേക്കേറാൻ കോൺഗ്രസിന് സൗകര്യമുണ്ട്. ഒരു കോൺഗ്രസുകാരനും ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല. അവർ തമ്മിൽ നയപരമായ കാര്യങ്ങളിൽ വ്യത്യാസമില്ലാത്ത സാഹചര്യത്തിൽ, നയപരമായ കാരണംകൊണ്ട് കോൺഗ്രസുകാരൻ ഇടതുപക്ഷത്തേക്ക് വരുന്നത് വിപ്ലവകരമായ തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: കാമുകന്റെ കടം തീർക്കാൻ അമ്മൂമ്മയുടെ സ്വർണം മറിച്ചുവിറ്റ കൊച്ചുമകളും ആൺ സുഹൃത്തും അറസ്റ്റിൽ

സുധാകരൻ ഹിന്ദുത്വത്തെ ശക്തമായി എതിർത്ത നെഹ്റുവിനെ, ചരിത്രത്തെ വളച്ചൊടിച്ച് ആർഎസ്എസ്സിന്റെ ആളാക്കിയതും ഒറ്റപ്പെട്ട കാര്യമല്ല. വർഗീയവാദികൾക്ക് സുന്ദരമുഖം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തലശേരി കലാപകാലത്ത് ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന് കെ സുധാകരൻ പറഞ്ഞപ്പോൾ, ബാബറി മസ്ജിദ് കാലത്തുപോലും വിയോജിക്കാതിരുന്ന ലീഗിന് എതിർക്കേണ്ടിവന്നു. ആർഎസ്എസ്സിന്റെ കാര്യത്തിൽ മാത്രമാണ് നാക്കുപിഴ സുധാകരൻ ആവർത്തിക്കുന്നത് എന്നതും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിനോദസഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുതുവസന്തം: യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്‌സി

shortlink

Related Articles

Post Your Comments

Related Articles


Back to top button