ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി പാരച്യൂട്ട് പരീക്ഷണം നടത്തി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ). ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാബിന ഫീൽഡ് ഫയർ റേഞ്ചിലാണ് ഗഗൻയാൻ പേടകം തിരിച്ചിറക്കുന്നതിനായുള്ള പരീക്ഷണങ്ങൾ സംഘടിപ്പിച്ചത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ പദ്ധതിയാണ് ഗഗൻയാൻ.
പേടകത്തെ തിരിച്ചറിക്കുന്നതിനുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന് ഇസ്രോ അറിയിച്ചിട്ടുണ്ട്. സഞ്ചാരികളുമായി പേടകം തിരിച്ചു ഭൂമിയിലേക്ക് ലാൻഡ് ചെയ്യുമ്പോൾ വേഗത കുറയ്ക്കുന്നതിനാണ് പാരച്യൂട്ട് സംവിധാനം ഉപയോഗിക്കുക. ഇസ്രോയുടേയും ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പാരച്യൂട്ട് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് പാരച്യൂട്ട് സംവിധാനങ്ങളാണ് ഗഗൻയാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments