Latest NewsNewsBusiness

എസ്ഐപി മാതൃകയിൽ ചെറിയ തുകകൾ നിക്ഷേപിക്കാം, സമ്പാദ്യമായി സ്വർണം പിൻവലിക്കാൻ അവസരം

ഗുലക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിക്ഷേപകർക്ക് ദിവസേന ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും

ചെറിയ നിക്ഷേപങ്ങൾ നടത്തി വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന നിരവധി മൈക്രോഫിനാൻസ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ട്. അത്തരത്തിൽ സ്വർണത്തിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപം നടത്തിയതിന് ശേഷം വൻ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന രണ്ട് ആപ്ലിക്കേഷനുകളാണ് ഗുലക് (Gullak), ഡെസിമൽ (Deciml) എന്നിവ. ഈ ആപ്ലിക്കേഷനുകളെ കുറിച്ച് കൂടുതൽ അറിയാം.

ഗുലക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിക്ഷേപകർക്ക് ദിവസേന ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും. ഇത്തരത്തിൽ സമാഹരിക്കുന്ന തുക 24 കാരറ്റ് സ്വർണത്തിലാണ് കമ്പനി നിക്ഷേപിക്കുന്നത്. ഡിജിറ്റൽ സ്വർണമായി നിക്ഷേപിക്കുന്നതിനാൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സമയത്ത് തന്നെ സ്വർണം നൽകുന്നതാണ്.

Also Read: ട്വിറ്ററിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ കൈവിടില്ല, ജോലി വാഗ്ദാനവുമായി ഈ മൈക്രോ ബ്ലോഗിംഗ് കമ്പനി

ഗുലക് ആപ്ലിക്കേഷനിൽ നിന്നും വ്യത്യസ്ഥമായി ഡെസിമൽ ആപ്ലിക്കേഷൻ നിക്ഷേപകർ നൽകുന്ന ചെറിയ തുകകൾ മ്യൂച്വൽ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഏത് സമയത്തും ഡിജിറ്റൽ സ്വർണം പിൻവലിക്കാവുന്നതാണ്. ഈ രണ്ട് ആപ്ലിക്കേഷനുകളും ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

shortlink

Post Your Comments


Back to top button