Latest NewsNewsLife StyleHealth & Fitness

ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് കറിവേപ്പിലയും ഇഞ്ചിയും ഇങ്ങനെ കഴിക്കൂ

മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല ഒറ്റമൂലിയാണ് കറിവേപ്പില.

കറിവേപ്പിലയും മഞ്ഞളും കൂടെ അരച്ച് കഴിച്ചാല്‍ അലര്‍ജി മാറും. കറിവേപ്പിലയുടെ കുരുന്നില ചവച്ചു കഴിച്ചാല്‍ വയറുകടി ശമിക്കും.

ഒരു പിടി കറിവേപ്പില, ഒരു സ്പൂണ്‍ ജീരകം, അര സ്പൂണ്‍ കുരുമുളക് എന്നിവ നന്നായിട്ടരച്ച് ഒരു സ്പൂണ്‍ ഇഞ്ചി നീരും അര സ്പൂണ്‍ തേനും ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ ജ്വരത്തിന് നല്ലതാണ്.

ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് കറിവേപ്പിലയും ഇഞ്ചിയും അരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. കാലുകള്‍ വിണ്ടു കീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ച് കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുന്‍പ് കാലില്‍ പുരട്ടി കിടന്നാല്‍ മതി.

Read Also : കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി: ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു

നിഴലിലുണക്കി പൊടിച്ച കറിവേപ്പിലയും അത്രയും തന്നെ ത്രിഫലപൊടിയും കൂടി ഭക്ഷണത്തിന് മുന്‍പ് വെണ്ണയിലോ മോരിലോ ചേര്‍ത്ത് ദിവസവും മൂന്ന് നേരം കഴിച്ചാല്‍ വായ്പുണ്ണ് ശമിക്കും.

കറിവേപ്പിലക്കുരു ചെറു നാരങ്ങാ നീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് പതിവാക്കിയാല്‍ പേന്‍ താരന്‍ എന്നിവ ഇല്ലാതാകും.

കറിവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ഉദര രോഗങ്ങള്‍ ശമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button