എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു

കോഴിക്കോട്: മുസ്ലീം പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു.75 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്.

ഖബറടക്കം വൈകീട്ട് നാല് മണിക്ക് കരുവംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ തുടങ്ങിയ രംഗങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. കോഴിക്കോട് കാരന്തൂർ മർക്കസ് വൈസ് പ്രസിഡന്റും മുതിർന്ന അദ്ധ്യാപകനുമാണ്. ഭാര്യ : സൈനബ ഹജ്ജുമ്മ. മക്കൾ: അബ്ദുള്ള റഫീഖ്, അൻവർ സാദിഖ് സഖാഫി, അൻസാർ, മുനീർ, ആരിഫ, തഷ്രീഫ.

Share
Leave a Comment