തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയിൽ. കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാറാണ് വിജിലന്‍സ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങവെയാണ് സന്തോഷ് പിടിയിലായത്. ജലനിധി പദ്ധതി കോണ്‍ട്രാക്ട് ലഭിക്കാനായാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കോട്ടയം സ്വദേശിയും കോണ്‍ട്രാക്ടറുമായ പീറ്റര്‍ സിറിയകിന്‍റെ കൈയ്യില്‍ നിന്നുമാണ് ജലനിധി പദ്ധതിയുടെ കരാര്‍തുക അനുവദിക്കുന്നതിന് സന്തോഷ് കുമാര്‍ 5000 രൂപ കൈക്കൂലി വാങ്ങിയത്.
Read Also : വീടിനുള്ളിൽ ബാത്റൂം പണിയുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
15 ലക്ഷം രൂപയുടെ ജലനിധി പദ്ധതിക്ക് 75000 രൂപയാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുക തവണകളായി നല്‍കിയാല്‍ മതിയെന്ന ഒത്തു തീര്‍പ്പില്‍ പാര്‍ടൈം ബില്‍ പാസാക്കുകയും ആദ്യഘടുവായി 5000 രൂപ പറഞ്ഞുറപ്പിച്ച് വാങ്ങുകയുമായിരുന്നു. ഇതിനിടെയിലാണ് വിജിലന്‍സിന്‍റെ പിടിയിലായത്.
അതേസമയം, സന്തോഷിന്‍റെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 25000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേ, സെക്രട്ടറിക്കെതിരെ വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
Post Your Comments