തിരുവനന്തപുരം: ഷാരോൺ രാജ് കൊലപാതക ക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ അന്വേഷണ സംഘം കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോർട്ട്. അതീവരഹസ്യമായാണ് അന്വേഷണ സംഘം ഗ്രീഷ്മയെ തൈക്കാട് ആശുപത്രിയിൽ എത്തിച്ച് പരിശോധന നാടത്തിയത്. ഇക്കാര്യം ഗ്രീഷ്മ തന്നെയാണ് തന്റെ അഭിഭാഷകനെയും വീട്ടുകാരെയും അറിയിച്ചത്. മറുനാടൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള ശ്രമമായിട്ടാണ് കന്യകാത്വ പരിശോധനയെന്നാണ് സൂചന. കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആശുപത്രിയിലെ ശൗചാലയത്തിലും, അഴകിയ മണ്ഡപത്തിലെ കടയിലും കുഴിത്തുറ പാലത്തിലും തെളിവെടുപ്പ് നടത്തിയശേഷം ഗ്രീഷ്മയെ തൃപ്പരപ്പിലെ ഗോള്‍ഡന്‍ കാസല്‍ ലോഡ്ജിലെത്തിച്ചും സംഘം കഴിഞ്ഞ ആഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു.
തെളിവെടുപ്പില്‍ ഗ്രീഷ്മ സഹകരിച്ചിരുന്നു. തെളിവെടുപ്പിനിടയില്‍ ഗ്രീഷ്മയുടെ അച്ഛനെ അന്വേഷണസംഘം വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. മുമ്പും ജ്യൂസില്‍ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയിരുന്നതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മയെ കുടുക്കാനായത്.
Post Your Comments