ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. സെൻസെക്സ് 87.12 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,663.48 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 36.20 പോയിന്റ് ഇടിഞ്ഞ് 18,307.70 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിൽ ഇന്ന് 1,424 ഓഹരികൾ മുന്നേറിയും 1,966 ഓഹരികൾ ഇടിഞ്ഞും 119 ഓഹരികൾ മാറ്റമില്ലാതെയുമാണ് തുടർന്നത്.
എച്ച്സിഎൽ ടെക്നോളജീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതേസമയം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, സിപ്ല, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.4 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.
Post Your Comments