കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ഇവാന് കലിയുഷ്നിയുടെ കാല്പാദത്തില് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കലിയുഷ്നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷൈജുവിന്റെ അപ്രതീക്ഷിത നീക്കം. ആരാധനയുടെ ഭാഗമായാണ് ഷൈജു കലിയുഷ്നിയുടെ കാലില്‍ ഉമ്മവെച്ചത്. ഷൈജുവിന്റെ നീക്കത്തിൽ ബ്ളാസ്റ്റേഴ്സ് താരം ശരിക്കും അമ്പരന്നിരിപ്പാണ്.
കലിയുഷ്നിയോട് കാല് തന്റെ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. ഇത് തന്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ടാണ് യുക്രൈന് ഫുട്ബോളറായ ഇവാന് കലിയുഷ്നി. നാല് ഗോള്‍ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ടോപ് സ്കോററായ കലിയുഷ്നി ഗോവയ്ക്കെതിരായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഗോളടിച്ച് ആരാധകരുടെ മനം കവര്‍ന്നിരുന്നു.
ഷൈജു ചുംബിക്കാനൊരുങ്ങുമ്പോൾ താരം വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു. കാൽ പെട്ടന്ന് പിന്നിലോട്ട് വലിക്കുന്നുമുണ്ട്. ഷൈജുവിന്റെ വീഡിയോയും വാക്കുകളും ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. പിന്നാലെ ഷൈജുവിനെതിരേ നിരവധിപേര്‍ രംഗത്തെത്തി. ട്രോളുകളും സജീവമാണ്. ഷൈജുവിന്റെ താരാരാധന പരിധിവിട്ടതാണെന്ന് പലരും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആരാധകാർ ഇത്ര തരംതാഴ്ന്നവരല്ലെന്നും, ഇത്തരമൊരു പ്രവൃത്തി ഷൈജുവിൽ നിന്നും പ്രതീക്ഷിച്ചതല്ലെന്നും ആരാധകർ പറയുന്നു.
Post Your Comments