പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ എത്തും. ഓപ്പോ റെനോ 9 പ്രോ സ്മാർട്ട്ഫോണുകളാണ് വിപണിയിൽ എത്തുക. നിലവിൽ, ഈ സ്മാർട്ട്ഫോണിന്റെ ചില ഫീച്ചറുകൾ ചോർന്നിട്ടുണ്ട്. നവംബർ 24 ന് ചൈനീസ് വിപണിയിലാണ് ഓപ്പോ റെനോ 9 പ്രോ പുറത്തിറക്കുക. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകുക. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. 7.99mm മാത്രമാണ് കനം. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആകാനാണ് സാധ്യത. 192 ഗ്രാം ഭാരമുണ്ടെന്നാണ് സൂചന.
Also Read: ഹൃദ്രോഗങ്ങളെ ചെറുക്കാൻ ഈ മൂന്ന് കാര്യങ്ങള്‍ പതിവായി ശ്രദ്ധിക്കുക…
16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഓപ്പോ റെനോ 9 പ്രോ പുറത്തിറക്കുക. 4,700 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി സെൻസറുളള ട്രിപ്പിൾ റിയർ ക്യാമറയാണ് പിന്നിൽ നൽകുക. അതേസമയം, ഈ സ്മാർട്ട്ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments