ഡൽഹി: ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് ഉഭയകക്ഷി ചർച്ചയിൽ ഉന്നയിച്ച് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിൽ വേലി കെട്ടുന്നതിനെ കുറിച്ചും വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന മൂന്നാമത് ഭീകരവിരുദ്ധ ധനസഹായം സംബന്ധിച്ച മന്ത്രിതല സമ്മേളനത്തിൽ ചർച്ച നടന്നു.
ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്ന വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗ്ലാദേശ് പ്രധാനമന്ത്രി അസദുസമാൻ ഖാനുമായി സംസാരിച്ചു. അതിർത്തിയിലെ വിഷയങ്ങളെ പറ്റിയും, പൊതു സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും ആശയ വിനിമയം നടത്തി.
സമീപകാലത്ത് ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബറിൽ, ബംഗ്ലാദേശിലെ ജെനൈദയിലെ ഒരു ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹത്തിന് നേരെ ചില അജ്ഞാതർ ആക്രമണം നടത്തിയിരുന്നു. ജൂലൈയിൽ ഇസ്ലാമിനെതിരായി സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചെന്ന് ആരോപിച്ച് തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളും കടകളും, നിരവധി വീടുകളും ആക്രമിക്കപ്പെട്ടിരുന്നു.
Post Your Comments