ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട് എന്ന് പറയുന്ന പോലെ നല്ല കൊളസ്ട്രോളും ഉണ്ട്.അത് നിങ്ങളുടെ ആരോഗ്യത്തിന് ഉത്തേജനം നല്‍കുകയും ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ചീത്ത കൊളസ്ട്രോളിന്റെ ദൂഷ്യഫലങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന എച്ച്ഡിഎല്ലിനെയാണ് നല്ല കൊളസ്ട്രോള്‍ എന്ന് പറയുന്നത്.
ചീത്ത കൊളസ്ട്രോളിനെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുക എന്നതാണ്. പുകവലി , മദ്യപാനം എന്നിവ ഉപേക്ഷിച്ചും പോഷകകരമായ ഭക്ഷണം കഴിച്ചും നല്ല കൊളസ്ട്രോളിനെ നമുക്ക് നിലനിര്‍ത്താന്‍ സാധിക്കും. പഞ്ചസാര അടങ്ങിയ ഭക്ഷണം , ഉയര്‍ന്ന കലോറിയുള്ളവ ഭക്ഷണം എന്നിവ പരിമിതപ്പെടുത്തുന്നതും നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും. നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ ചുവടെ പറയുന്നു.
വാല്‍നട്ട്സ്
വാല്‍നട്ടില്‍ കാണപ്പെടുന്ന കൊഴുപ്പ് പ്രധാനമായും ഒമേഗ -3 കൊഴുപ്പാണ്. ഹൃദയ സംരക്ഷണ ഗുണങ്ങളുള്ള ഒരു തരം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ് ഇവ. വാല്‍നട്ട് രക്തത്തിലെ ചിത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സോയാബീന്‍
മാംസത്തിന് തുല്യമായ സസ്യാഹാരമായ സോയാബീന്‍ അപൂരിത കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുടെ ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇവ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.
Post Your Comments