NewsLife StyleHealth & Fitness

ഓറഞ്ച് പ്രിയരാണോ? ഇക്കാര്യങ്ങൾ അറിയാം

ഓറഞ്ച് ഫോളേറ്റിന്റെ കലവറ കൂടിയാണ്

ഭൂരിഭാഗം ആൾക്കാരും കഴിക്കാൻ ഇഷ്ടപ്പെടുന്ന പഴവർഗ്ഗങ്ങളിൽ ഒന്നാണ് ഓറഞ്ച്. രുചിക്ക് പുറമേ, നിരവധി ആരോഗ്യഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. സിട്രസ് ഗണത്തിൽപ്പെട്ട ഓറഞ്ചിന്റെ മറ്റു ഗുണങ്ങൾ പരിചയപ്പെടാം.

വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് ഓറഞ്ച്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതിനാൽ, മിതമായ അളവിൽ ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്.

Also Read: ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് ഈ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്

ഓറഞ്ച് ഫോളേറ്റിന്റെ കലവറ കൂടിയാണ്. ഫോളേറ്റിന്റെ അഭാവം പലപ്പോഴും ക്ഷീണം, പേശികളിലെ ബലഹീനത, വായിലെ അൾസർ, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ഓർമ്മക്കുറവ് എന്നിവയിലേക്ക് നയിക്കാറുണ്ട്. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ഓറഞ്ച് കഴിക്കുന്നത് ശീലമാക്കുക.

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന മറ്റു പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഓറഞ്ചിന് കഴിയും. അതിനാൽ, ഹൃദയ സംബന്ധമായ അസുഖങ്ങളെ അകറ്റി നിർത്താൻ ഓറഞ്ചിന് പ്രത്യേക കഴിവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button