ശതകോടീശ്വരനായ ഗൗതം അദാനി വിദേശത്ത് ഓഫീസ് തുറന്നേക്കും. ബിസിനസ് സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലോ, ന്യൂയോർക്കിലോ ആണ് പുതിയ ഓഫീസ് തുറക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, അദാനിയുടെ സ്വകാര്യ സ്വത്തുകൾ നിക്ഷേപമാക്കിയതിനു ശേഷമാണ് ഓഫീസ് പ്രവർത്തനമാരംഭിക്കുക. ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് ഗൗതം അദാനി.
നിലവിൽ, ഗൗതം അദാനിയുടെ ആകെ ആസ്തി 131.9 ബില്യൺ ഡോളറാണ്. തുടർച്ചയായ രണ്ടാഴ്ചയോളം ആഭ്യന്തര ഓഹരികൾ കുതിച്ചുയർന്നതിനാൽ, അദാനി ഗ്രൂപ്പിന്റെ സമ്പത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഏകദേശം 314 മില്യൺ ഡോളറിന്റെ കുതിപ്പാണ് രണ്ടാഴ്ച കാലയളവിൽ രേഖപ്പെടുത്തിയത്.
Also Read: ആദ്യരാത്രി തന്നെ അദ്ദേഹം പാർട്ടി സമ്മേളനത്തിനു പോയി: കോടിയേരിയുടെ ഓർമ്മകളുമായി വിനോദിനി
അദാനിയുടെ സ്വകാര്യ സ്വത്തുക്കളുടെ വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ രഹസ്യമാകാനാണ് സാധ്യത. കൂടാതെ, ഓഫീസിലെ സ്ഥാനം കുടുംബവുമായി ഏറ്റവും അടുത്തുള്ളവർക്കാണ് നൽകുക. സൂചനകൾ പ്രകാരം, ഫാമിലി ഓഫീസിലേക്കുള്ള മാനേജർമാർക്കായി ഫുൾ സ്യൂട്ടാണ് അദാനി ഗ്രൂപ്പ് ഒരുക്കുക.
Post Your Comments