Latest NewsNewsTechnology

രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി തമിഴ്നാട്ടിൽ, കൂടുതൽ വിവരങ്ങൾ അറിയാം

ടാറ്റ ഇലക്ട്രോണിക്സിന്റെ നേതൃത്വത്തിൽ 60,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്

രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി തമിഴ്നാട്ടിൽ ഉടൻ പ്രവർത്തനമാരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, തമിഴ്നാട്ടിലെ ഹൊസൂരിലാണ് നിർമ്മാണ ഫാക്ടറി ഉയരുക. ടാറ്റ ഗ്രൂപ്പിന്റെ സംയുക്താഭിമുഖ്യത്തിലാണ് തമിഴ്നാട്ടിൽ ഐഫോൺ നിർമ്മാണ ഫാക്ടറി നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനി ഐഫോണിന്റെ ഘടക നിർമ്മാണത്തിനുള്ള കരാറിൽ ടാറ്റയുമായി ഒപ്പുവെച്ചു.

പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നതോടെ, പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. ടാറ്റ ഇലക്ട്രോണിക്സിന്റെ നേതൃത്വത്തിൽ 60,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജീവനക്കാരിൽ ആദ്യത്തെ 6,000 പേർ റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവർക്കുള്ള പ്രത്യേക പരിശീലനം ഉടൻ ആസൂത്രണം ചെയ്യും. നിലവിൽ, ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ എന്നീ കമ്പനികളാണ് രാജ്യത്ത് ഐഫോൺ നിർമ്മിക്കുന്നത്.

Also Read: സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button