ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ 56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്. സൗവിക് ഹജ്റ, മുകേഷ് കുമാർ, ഗെയ്ക്വാദ് മനോജ് ലക്ഷ്മൺ റാവു എന്നിവരാണ് ഹിമപാതത്തിൽ മരിച്ചത്.
വെള്ളിയാഴ്ച നടന്ന സംഭവത്തിൽ നിയന്ത്രണരേഖയ്ക്ക് സമീപം സൈനികർ ഡ്യൂട്ടിയിലിരിക്കേ, ഹിമപാതം സംഭവിക്കുകയായിരുന്നു. ഹിമപാതത്തില്‍ കുടുങ്ങിയാണ് മൂന്ന് സൈനികരും മരിച്ചതെന്നും മണിക്കൂറുകൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും സൈന്യം അറിയിച്ചു.
മൃതദേഹങ്ങൾ ദുർഗ്മുള്ളയിലെ 168 മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തതായും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി.
Post Your Comments